ഹൈദരാബാദിലെ വാഹനാപകടം: പ്രതി മൂന്നു മാസത്തിന് ശേഷം കീഴടങ്ങി

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രതി ഹൈദരാബാദ് പൊലീസിൽ കീഴടങ്ങി. സംഭവം നടന്ന് മൂന്നു മാസങ്ങൾക്ക് ശേഷമാണ് പ്രതിയും സോഫ്റ്റ് വെയർ എൻജിനീയറുമായ വെങ്കട്ടരമണ തിങ്കളാഴ്ച രാത്രിയിൽ പൊലീസിൽ കീഴടങ്ങിയത്. അപകട സമയത്ത് വെങ്കട്ടരമണയായിരുന്നു വാഹനമോടിച്ചിരുന്നത്.

മൂന്നു മാസങ്ങൾക്ക് മുമ്പാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ  അഞ്ച് വയസുകാരി സഞ്ജനയെയും അമ്മ ശ്രീദേവിയെയും അമിത വേഗത്തിൽ വന്ന സാൻറോ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സഞ്ജനയും ശ്രീദേവിയും ആശുപത്രിയിൽ ചികിത്സയിലാണ്. സഞ്ജന വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്. ശ്രീദേവിയുടെ നിലയും ഗുരുതരമായി തുടരുന്നു. ശ്രീദേവിയുടെ മൂത്ത മകളും എട്ടു വയസുകാരിയുമായ പ്രവേളിക അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിന് കാരണമായ ഹുണ്ടായ് സാൻറോ കാറിൽ നിന്ന് മദ്യകുപ്പികൾ പൊലീസ് കണ്ടെടുത്തിരുന്നു. അപകടത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. സംഭവ ദിവസം വിജയവാഡ ദേശീയപാതയിൽ കാറിൽവെച്ച് വെങ്കട്ടരമണയും സുഹൃത്തുകളും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

Tags:    
News Summary - hydarabad accident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.