ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രേവശന ടെസ്റ്റ്(നീറ്റ്) എഴുതാൻ തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളമടക്കം 500 കിലോമീറ്ററിലധികം ദൂരമുള്ള സ്ഥലങ്ങളിൽ സെൻറർ അനുവദിച്ച നടപടിയിൽ കേന്ദ്ര മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു. സി.ബി.എസ്.ഇക്കും തമിഴ്നാട് സർക്കാറിനുമാണ് കമീഷൻ നോട്ടീസയച്ചത്. നീറ്റ് എഴുതാൻ തമിഴ്നാട്ടിൽനിന്നും കൊച്ചിയിലെത്തിയ വിദ്യാർഥിയുടെ പിതാവ് മരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട കമീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സി.ബി.എസ്.ഇയുടെ കടുത്ത നിർദേശങ്ങളെയും കമീഷൻ വിമർശിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയാണെങ്കിൽ വിദ്യാർഥികൾക്ക് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടേണ്ടി വന്നതെന്ന് കമീഷൻ നോട്ടീസിൽ വ്യക്തമാക്കി. 3685 വിദ്യാർഥികളാണ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നീറ്റ് എഴുതാൻ എത്തിയത്. ഇതര സംസ്ഥാനങ്ങളിൽപോയ വിദ്യാർഥികളുടെ യാത്രക്ക് 1,000 രൂപ അനുവദിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.