നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിൽ വൻ കുഴി

നോയിഡ: നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിൽ വൻ കുഴി രൂപപ്പെട്ടു. 15 അടി നീളത്തിലും രണ്ടടി വീതിയിലും റോഡ് തകർന്നതിനെ തുടർന്നാണ് കുഴി രൂപപ്പെട്ടത്. ഉദ്യോഗസ്ഥർ അടിയന്തരമായി അറ്റകുറ്റപ്പണികൾ തുടങ്ങി.

അണ്ടർപാസിന്റെ പണി നടക്കുന്ന സെക്ടർ 96 ന് സമീപമാണ് റോഡ് ഭാഗം തകർന്നത്. നോയിഡയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് പോകുന്ന കാരേജ് വേയിലാണ് കുഴി രൂപപ്പെട്ടത്. വെള്ളിയാഴ്ച തന്നെ അറ്റകുറ്റപ്പണി ആരംഭിച്ചു. കുഴി രൂപപ്പെട്ടത് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഇന്ന് രാവിലെ വാഹനങ്ങളുടെ ഗതാഗതം സാധാരണ നിലയിലായിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

27 കിലോമീറ്റർ ദൈർഘ്യമുള്ള നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് വേയിലൂടെ പ്രവൃത്തിദിവസങ്ങളിൽ ലക്ഷക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ വാഹനങ്ങൾ കുറയുമെന്ന് അധികൃതർ പറയുന്നു.

Tags:    
News Summary - Huge pothole on Noida-Greater Noida Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.