കോവിഡ്: ഉയർന്ന​ ​രോഗമുക്തി സാധ്യമായത്​​ ഭൗതിക സാഹചര്യ​ങ്ങൾ ഒരുക്കിയതിനാൽ -ഡോ. ഹർഷവർധൻ

ന്യൂഡൽഹി: ഭൗതിക സാഹചര്യ​ങ്ങൾ പടുത്തുയർത്തിയതിനാലാണ്​ രാജ്യത്ത്​ ഉയർന്ന​ കോവിഡ്​ രോഗമുക്തി നേടാനായതെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ.

'' കോവിഡ്​ ആശുപത്രികൾ, ക്വാറൻറീൻ കേന്ദ്രങ്ങൾ ഉൾപ്പെടെ വലിയ തോതിലുള്ള ഭൗതിക സാഹചര്യങ്ങൾ പടുത്തുയർത്തുകയും പി.പി.ഇ കിറ്റുകളും ആരോഗ്യ ഉപകരണങ്ങളും വിതരണം ചെയ്യുകയും ചെ​യ്​തതാണ്​ 82 ശതമാനമെന്ന ഉയർന്ന​​ കോവിഡ്​ രോഗമുക്തി കൈവരിക്കുന്നതിനും 1.6 ശതമാനമായി മരണ നിരക്ക്​ കുറക്കാനും സഹായകമായത്​. ഇത്​ ഉടനെ ഒരു ശതമാനത്തിൽ താഴേക്ക്​ കൊണ്ടുവരാനാണ്​ നമ്മൾ ലക്ഷ്യമിടുന്നത്​.'' -മന്ത്രി പറഞ്ഞു.

65ാമത്​ എയിംസ്​ സ്ഥാപക ദിനാഘോഷം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ്​ മഹമാരി സമയത്ത്​ വലിയ സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്ക്​ അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

അഞ്ച്​ ദശലക്ഷത്തിൽപരം ആളുകൾ കോവിഡിൻെറ പിടിയിലമർന്നു. എന്നാൽ രാജ്യത്തെ ആരോഗ്യ സംവിധാനം രോഗനിർണയത്തിലും സൗകര്യങ്ങളുടെ പരിപാലനത്തിലും മാത്രമല്ല, മരണനിരക്ക്​ കുറക്കുന്നതിലും രോഗമുക്തി നിരക്ക്​ പരമാവധിയിലെത്തിക്കുന്നതിലും കാര്യക്ഷമത കാഴ്​ചവെച്ചു.'' -ഹർഷവർധൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.