കൊല്‍ക്കത്തയില്‍ വന്‍തീപിടിത്തം; നിരവധി കുടിലുകള്‍ കത്തി നശിച്ചു

കൊല്‍ക്കത്ത: ബംഗാളിലെ തോപ്‌സിയയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി കുടിലുകള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് തീപിടിത്തമുണ്ടായത്.

60ഓളം കുടിലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. ആളപായമില്ലെന്നാണ് വിവരം. തീപിടിത്തമുണ്ടായ മേഖല മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശിച്ചു.

അഗ്നിരക്ഷാ സേനയുടെ നിരവധി യൂനിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.