അതിരാവിലെ വീട്ടുവാതിൽക്കൽ അപ്രതീക്ഷിത അതിഥിയായി ഭീമൻ മുതല; വൈറൽ വിഡിയോ

കൊളംബോ: അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ടതി​െൻറ ഞെട്ടലിലാണ്​ ശ്രീലങ്കൻ കുടുംബം. അതിഥിയാക​െട്ട ഭീമൻ മുതലയും.

എട്ടടി നീളം വരുന്ന മുതല വീടി​െൻറ വാതിലിന്​ മുമ്പിൽ തമ്പടിച്ചിരിക്കുകയായിരുന്നു. രാവിലെ അഞ്ചുമണിയോടെയാണ്​ മുതല വീട്ടിലെത്തിയത്​. ഉട​ൻ തന്നെ വന്യജീവി വിഭാഗം അധികൃതരെ വിവരം അറിയിച്ചു. മണിക്കൂറുകൾക്കകം മുതലയെ പിടികൂടാൻ സംഘം അനുരാധപുരയിലെ വീട്ടിലെത്തുകയായിരുന്നു.

മുതലയെ പിടികൂടാൻ അധികൃതർ ശ്രമിക്കുന്നതി​​െൻറ ദൃശ്യങ്ങൾ പുറത്തുവന്നു. വനപാലകർ പിടികൂടാൻ ശ്രമിക്കു​േമ്പാൾ മുതല കുതറിമാറുന്നതും ദൃശ്യങ്ങളിൽ കാണാം. മുതലയെ കാണാൻ നിരവധി പേരാണ്​ വീടിന്​ പുറത്ത്​ തടിച്ചുകൂടിയത്​.

Full View

ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ്​ അധികൃതർ മുതലയെ പിടികൂടുന്നത്​. മകിച്ചിയാവ തടാകത്തിൽനിന്ന്​ ഭക്ഷണവും വെള്ളവും തേടിയാകാം മുതല ജനവാസ കേന്ദ്രത്തിലെത്തിയതെന്ന്​ അധികൃതർ പറഞ്ഞു. പിന്നീട്​, മുതലയെ മി​ന്നെറിയ ദേശീയ പാർക്കിൽ തുറന്നുവിട്ടു.

Tags:    
News Summary - Huge crocodile an unwelcome guest waiting outside home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.