സൈനിക വാഹനത്തിന്​ മുകളിൽ പാറ വീണ്​ അഞ്ച്​ ജവാന്മാർ കൊല്ലപ്പെട്ടു

ഇറ്റാനഗർ: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശക്​തമായ മണ്ണിടിച്ചിലില്‍ അഞ്ച്​ ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു അപകടം. 

അപകടത്തില്‍ 6 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴി ഉച്ചക്ക്​ 2.30 ഒാടു കൂടി ദേശിയപാതിയിലായിരുന്നു അപകടം.

Tags:    
News Summary - Huge Boulder Crushes ITBP Vehicle In Arunachal Pradesh, 5 Jawans Killed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.