എഥനോൾ പെട്രോളിൽ ചേർക്കുമ്പോൾ ആട്ട, മൈദ, സൂചി വില കൂടുന്നതെങ്ങനെ?

എഥനോൾ വിവാദം കോടതി കയറുമ്പോൾ രാജ്യത്ത് ഉയരുന്നത് ജനങ്ങളുടെ മുഖ്യഭക്ഷ്യ വസ്തുവായ ഗോതമ്പിന്റെയും അട്ടയുടെയും വില. പ്രകൃതിജന്യമായ എഥനോൾ പെട്രോളുമായി ചേർക്കുന്നതു സംബന്ധിച്ച തർക്കം കോടതിയുടെ തീർപ്പിന് അനുസരിച്ചും ഗവൺമെൻറിന്റെ നയനുസരിച്ചുമൊക്കെ മാറ്റപ്പെട്ടാലും അതിന് നമ്മുടെ മുഖ്യ ധാന്യത്തിന്റെ വിലവർധനയാണ് പ്രധാനം.

എഥനോൾ ചേർത്ത പെട്രോൾ വാഹനങ്ങളുടെ എഞ്ചിൻ കേടാക്കുമോ എന്ന തർക്കവും നിലനിൽക്കുന്നതിനിടെ ആട്ട, മൈദ, സൂചി എന്നിവയുടെ വില പത്തു ശതമാനം ഇതിനകം തന്നെ വർധിച്ചു കഴിഞ്ഞു. വ്യാപകമായി എഥനോൾ നിർമാണത്തിനായി ചോളം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഇങ്ങനെ വില വർധിച്ചത്.

ചോളത്തിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉപോൽപന്നമായ ഡിസ്റ്റിലേഴ്സ് ഡ്രൈഡ് ഗ്രയിൻസ് സോലുബിൾ (ഡി.ഡി ജി.എസ്) എന്ന ധാന്യവസ്തു കന്നുകാലിവളമായി ഉപയോഗിക്കുന്നു. നേരത്തേ ഇത് ഗോതമ്പ് മില്ലുകളിൽ നിന്ന് ലഭിക്കുന്ന ഗോതമ്പ് തവിടായിരുന്നു.

ഗോതമ്പ് തവിടിനെക്കാൾ നല്ല കാലിവളം ഡി.ഡി ജി.എസ് ആയതിനാൽ കർഷകർ അതിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതോടെ മില്ലുകാരുടെ തവിട് ആർക്കും വേണ്ടാതായി. അതോടെയാണ് അതു വഴിയുള്ള നഷ്ടം നികത്താനായി കമ്പനികൾ അട്ടയുടെയും മൈദയുടെയുമൊക്കെ വില വർധിക്കുപ്പിക്കുന്നത്.

മെഥനോൾ ഉൽപാദനത്തിനു ശേഷം ലഭിക്കുന്ന ചോളത്തവിടാകട്ടെ വളരെ കുറഞ്ഞ വിലയിലും ചിലപ്പോൾ പണം കൊട്ടുക്കാതെയും കർഷകർക്ക് ലഭിക്കുന്നു. ഗോതമ്പ് തവിടിനെക്കാൾ പ്രോട്ടീൻ കൂടിയ ഇത് കന്നുകാലികൾക്ക് കൂടുതൽ നല്ലതുമാണ്.

ഗോതമ്പ് വ്യവസായത്തിൽ 30 ശതമാനവും ഗോതമ്പ് തവിടിന്റെ വിൽപനയാണ്. ഇതു വഴിയാണ് ആട്ടയ്ക്കും മറ്റും വില കുറച്ച് നൽകാൻ കമ്പനികൾക്ക് കഴിയുന്നത്. ഇ-20 എന്ന എഥനോൾ-പെട്രോൾ സമവാക്യത്തോടെ വെട്ടിലായത് ഇവരാണ്. ചോളം ഉപോൽപ്പന്നത്തിന്റെ ഉപയോഗം വ്യാപകമായതോടെ ഗോതമ്പ് തവിടിന്റെ വില 90 ശതമാനമാണ് ഇടിഞ്ഞത്.

ഇനിയും ഉത്സവകാലത്ത് ഗോതമ്പ് വില കമ്പനികൾ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഗവൺമെൻറ് സംഭരണത്തിൽ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.

Tags:    
News Summary - How do the prices of flour, maida, and needle increase when ethanol is added to petrol?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.