കർഷകസമരം: റോഡ്​ അനന്തമായി അടച്ചിടാനാവില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: കർഷക സമരത്തെ തുടർന്നുണ്ടായ റോഡ്​ അടക്കലിൽ അതൃപ്​തി പ്രകടിപ്പിച്ച്​ സുപ്രീംകോടതി. ഇതിനെതിരെ വാക്കാൽ പരാമർശവും കോടതി നടത്തി. കേന്ദ്രസർക്കാറിന്‍റെ വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്നാണ്​ റോഡുകൾ അടച്ചത്​.

നോയിഡ സ്വദേശിയായ മോണിക്ക അഗർവാൾ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതി പരാമർശം. റോഡ്​ അടച്ചതിനാൽ യാത്ര വൈകുന്നുവെന്നായിരുന്നു മോണിക്കയുടെ പരാതി. ജസ്റ്റിസ്​ സഞ്​ജയ്​ കൗൾ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. റോഡുകൾ അനന്തമായി അടച്ചിടാനാവില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശ്​നങ്ങൾ കോടതിയിലോ പാർലമെന്‍റി​ലെ ചർച്ചകളിലൂടെയോ പരിഹരിക്കണമെന്നും കോടതി വ്യക്​തമാക്കി.

കാർഷിക നിയമങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ ഉന്നതാധികാര സിമിതിയെ നിയോഗിച്ചിട്ടു​ണ്ടെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, കർഷക സംഘടനകൾ ചർച്ചകളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷഹീൻബാഗ്​ പ്രക്ഷോഭസമയത്തും സുപ്രീംകോടതി സമാനനിരീക്ഷണം നടത്തിയിരുന്നു.

Tags:    
News Summary - 'How Can Highways Be Blocked Perpetually? Redressal Can Be Through Judicial Forum Or Parliamentary Debates' : Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.