വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ എസ്.ഐ മുസ്തഫയെ ഗൂഡല്ലൂർ സബ് ജയിലിലേക്ക് കൊണ്ടുവന്നപ്പോൾ
ഗൂഡല്ലൂർ: വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഊട്ടി കാന്തൽ പുതുനഗർ സ്വദേശിനിയായ മാഗിയുടെ (53) മരണവുമായി ബന്ധപ്പെട്ട് ഈട്ടി ചേരിങ് േക്രാസിലെ സ്വകാര്യ ലോഡ്ജ് മാനേജർ ശേഖറാണ് (57) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ക്യൂ ബ്രാഞ്ച് എസ്.ഐ മുസ്തഫയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
മാഗിയുമായി ലോഡ്ജിൽ എത്തിയ എസ്.ഐക്ക് മുറിനൽകിയ കുറ്റത്തിനും യുവതിയുടെ മരണം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതടക്കമുള്ള വകുപ്പുകളിലുമാണ് മാനേജറെ അറസ്റ്റ് ചെയ്തത്. അതേസമയം കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഊട്ടി ക്യൂബ്രാഞ്ച് എസ്.ഐ മുസ്തഫയെ കോടതി റിമാൻഡ് ചെയ്തു.
കോവിഡ് പരിശോധന നടത്താതെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രവേശിക്കാൻ ജയിൽ സൂപ്രണ്ട് വിസമ്മതിച്ചു. തുടർന്ന് ഗൂഡല്ലൂർ സബ് ജയിലിലേക്ക് മാറ്റി. ഇവിടെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്കുള്ള സാമ്പിൾ ശേഖരിച്ചു.
ഫലം വന്നതിനുശേഷം പ്രതിയെ കോയമ്പത്തൂരിലേക്ക് തന്നെ കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.