Posted On
date_range Updated On
date_range കിടക്കയിൽ മൂത്രമൊഴിച്ച ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് വീട്ടമ്മ
ഇൻഡോർ: കിടക്കയിൽ മൂത്രം ഒഴിച്ചതിന് വീട്ടമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഒമ്പത് വയസ്സുകാരിയെ ഇവർ അടുത്ത ബന്ധുവിൽനിന്ന് ദത്തെടുത്തതാണ്. സംഭവത്തിൽ നാൽപ്പതുകാരിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പൊള്ളലേറ്റിട്ടുന്ന് ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) പ്രസിഡന്റ് പല്ലവി പോർവാൾ വെളിപ്പെടുത്തി. ശരീരത്തിൽ നഖം കൊണ്ട് മാന്തി മുറിവേറ്റിട്ടുണ്ടെന്നും തലയിൽനിന്ന് കുറച്ചു മുടി നഷ്ടമായിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീ അതിക്രൂരമായാണ് കുട്ടിയോട് പെരുമാറിയതെന്നും പോക്സോ കുറ്റവും ചുമത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. പെൺകുട്ടി ചികിത്സയിലാണെന്നും മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.