Posted On
date_range Updated On
date_range ഒരു എം.എൽ.എ കൂടി പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട് നടക്കാനിരിക്കെ ഒരു എം.എൽ.എ കൂടി ഇടപാടി പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചു. എം.എൽ.എയായ അരുൺകുമാറാണ് വിശ്വാസവോട്ടിൽ പെങ്കടുക്കില്ലെന്ന് അറിയിച്ചത്.
234 അംഗ തമിഴ്നാട് നിയമസഭയിൽ ഭരണം നിലനിർത്തണമെങ്കിൽ എ.െഎ.എ.ഡി.എം.കെക്ക് 117 എം.എൽ.എമാരുടെ പിന്തുണ വേണം. സ്പീക്കറെ കൂടാതെ 134 അംഗങ്ങളാണ് നിലവിൽ എ.െഎ.എ.ഡി.എം.കെ ഉള്ളത്. സഭയിലെ എക മുസ്ലിം ലീഗ് അംഗവും പളനിസ്വാമിക്ക് എതിരായി നിലകൊള്ളും എന്ന് അറിയിച്ചിട്ടുണ്ട്. വിശ്വാസ വോെട്ടടുപ്പിൽ പളനിസ്വാമിക്കെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എം.എൽ.എമാർക്ക് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.