മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാറിനെയും രൂക്ഷമായി വിമർശിക ്കുന്ന ബ്രിട്ടീഷ് ഹാസ്യകലാകാരൻ ജോൺ ഒലിവറിെൻറ ജനപ്രിയ ഷോ ‘ലാസ്റ്റ് വീക്ക് ടുന ൈറ്റ്’ ഹോട്ട് സ്റ്റാർ ഇന്ത്യയിൽ വിലക്കി. എമ്മി പുരസ്കാരം ലഭിച്ച ഒലിവറിെൻറ ഈ രാ ഷ്ട്രീയ ആേക്ഷപഹാസ്യ പരിപാടി ലോഗ് ഇൻ ചെയ്തവർക്ക് കഴിഞ്ഞ ആഴ്ചയിലെ എപ്പിസോ ഡാണ് ലഭിച്ചത്.
എല്ലാ ചൊവ്വാഴ്ചയും രാവിലെ ആറു മണിക്കായിരുന്നു ഷോ ഹോട്ട്സ്റ് റാറിൽ സംപ്രേഷണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഇതിൽ തങ്ങൾക്ക് പങ്കില്ലെന്ന് വാർത്ത വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ എപ്പിസോഡ് തയാറാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പ്രതിഷേധക്കാരെ മോദി സർക്കാർ കൈകാര്യം ചെയ്തതിനെയും ഒലിവർ വിമർശിച്ചിരുന്നു. ഈ എപ്പിസോഡ് ട്വിറ്റർ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എച്ച്.ബി.ഒയിലായിരുന്നു പരിപാടിയുടെ സംപ്രേഷണം. നോട്ടു നിരോധനം, ആർ.എസ്.എസ്, പൗരത്വ ഭേദഗതി നിയമം, സർക്കാറിെൻറ പ്രധാന പദ്ധതികൾ തുടങ്ങിയവയെല്ലാം പരിപാടിയിൽ ജോൺ ഒലിവർ പരാമർശിക്കുന്നുണ്ട്.
30 മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡിെൻറ 18 മിനിറ്റ് വിഡിയോ ഒഫീഷ്യൽ യൂ ടൂബ് ചാനലിൽ ചൊവ്വാഴ്ച പോസ്റ്റ്ചെയ്തിരുന്നു. ഇത് 50 ലക്ഷം ആളുകളാണ് കണ്ടത്.
വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലാണ് ഹോട്ട്സ്റ്റാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയ പരമ്പരയായ ‘മാഡം സെക്രട്ടറി, കഴിഞ്ഞ നവംബറിൽ ആമസോൺ പ്രൈം വിഡിയോയിൽനിന്ന് നീക്കംചെയ്തിരുന്നു.
ഹിന്ദുത്വ ദേശീയത, കശ്മീർ, ഇന്ത്യയിൽ മുസ്ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമം എന്നിവ പരാമർശിച്ചതിനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.