ഹോട്​​സ്​പോട്ട്​ ജില്ലകളുടെ എണ്ണം കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ അ​തി​തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളു​ടെ എ​ണ്ണം 170 ൽ ​നി​ന്ന്​ 129 ആ​യി കു​റ​ഞ്ഞെ​ന്ന്​ ഒൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ്​ കേ​സു​ ക​ളി​ല്ലാ​ത്ത ഗ്രീ​ൻ സോ​ണു​ക​ളു​ടെ എ​ണ്ണം 325ൽ​നി​ന്ന്​ 307 ആ​യി. കു​റ​ഞ്ഞ കോ​വി​ഡ്​ കേ​സു​ക​ളു​ള്ള​തി​നാ​ൽ ഓ​റ​ഞ്ച്​ സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളു​ടെ എ​ണ്ണം 207ൽ​നി​ന്ന്​ 297ലേ​ക്ക്​ കൂ​ടി​യി​ട്ടു​ണ്ട്.

14 മു​ത​ൽ 28 ദി​വ​സം വ​രെ പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​​ ചെ​യ്​​തി​ല്ലെ​ങ്കി​ൽ ആ ​ജി​ല്ല​യെ ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും. ഏ​പ്രി​ൽ 15നാ​ണ്​ രാ​ജ്യ​ത്തെ 170 ജി​ല്ല​ക​ളെ അ​തി​തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​യാ​യി ​പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​ലാ​ണ്​ ഇ​പ്പോ​ൾ കു​റ​വു വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്ക​കം 80 ജി​ല്ല​ക​ളി​ൽ ഒ​റ്റ കോ​വി​ഡ്​ കേ​സും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ്​ വ​ർ​ധ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Hotspot district-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.