Posted On
date_range Updated On
date_range ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ തകര്‍ന്നുവീണു
ചമോലി: രണ്ടാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ തകര്‍ന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം.
എന്‍.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടല്‍ തകര്‍ന്നുവീണത്. ഹോട്ടലിന്റെ താഴെ ഭാഗത്ത് നേരത്തെ മണ്ണിടിച്ചിലുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ഹോട്ടല്‍ തകരുകയും ചെയ്തു.
പൊലീസും എസ്.ഡി.ആര്‍.എഫും ഹോട്ടല്‍ നേരത്തെ തന്നെ ഹോട്ടല്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി.
ബദരിനാഥ് ദേശീയപാതയില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.