ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയിൽ ഡൽഹിയിലെത്തിയ 12 പേർക്ക് ഒമിക്രോൺ സംശയിക്കുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നും എത്തിയ ഇവരെ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
12 പേരിൽ നാല് പേർ യു.കെയിൽനിന്നും നാല് പേർ ഫ്രാൻസിൽനിന്നും ഒരാൾ ബെൽജിയത്തിൽ നിന്നും മൂന്ന് പേർ ടാൻസാനിയയിൽനിന്നുമാണ് വന്നത്. ഇവർക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകൾ ജീനോം പരിശോധനക്ക് അയച്ചിരിക്കുകയാണ്. എട്ട് പേരെ വ്യാഴാഴ്ചയും നാല് പേരെ വെള്ളിയാഴ്ചയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചു. ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സിൻ എന്നിവയുടെ കാര്യത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരം വൈകാതെ തന്നെ തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.