Posted On
date_range Updated On
date_range സമ്മർദ്ദം ഫലിച്ചു; കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യു.കെയിൽ ക്വാറൻറീൻ വേണ്ട
ന്യൂഡൽഹി: രണ്ടു ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച, ഇന്ത്യയുൾെപ്പടെ 37 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ക്വാറൻറീൻ വേണ്ടെന്ന് ബ്രിട്ടൻ. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.
രണ്ടു ഡോസ് വാക്സിൻ എടുത്താലും നിർബന്ധിത ക്വാറൻറീൻ വേണമെന്ന ബ്രിട്ടെൻറ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.
കോവിഷീൽഡോ ബ്രിട്ടൻ അംഗീകരിച്ച മറ്റു വാക്സിനുകളോ രണ്ടു ഡോസും എടുത്ത യാത്രക്കാർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞതായി ഇന്ത്യയിലെ ബ്രിട്ടീഷ് ൈഹകമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.