Posted On
date_range Updated On
date_range വീണ്ടും ദുരഭിമാനക്കൊല: 16കാരിയെ കൊന്ന് ഗംഗയിൽ ഉപേക്ഷിച്ച രക്ഷിതാക്കൾ അറസ്റ്റിൽ
ലഖ്നോ: രാജ്യത്തെ െഞട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. പശ്ചിമബംഗളിലെ മാൽഡ ജില്ലയിലെ മഹേന്ദ്രടോള ഗ്രാമത ്തിലാണ് സംഭവം. 16 വയസുള്ള പ്രതിമ മോണ്ഡലനെയാണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേ ഹം ഗംഗയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ദീരൻ മോണ്ഡൽ ഭാര്യ സുമതി എന്നിവർ അറസ്റ്റിലായി. പശ്ചിം നാരയൺപൂർ ഹൈസ്കൂളിലെ വിദ്യാർഥിയായ പ്രതിമ മോണ്ഡൽ ഗ്രാമത്തിലെ താഴ്ന്ന ജാതിയിൽപ്പെട്ട 17കാരനുമായി പ്രണയത്തിലായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷൻ 302, 201, 120(B) വകുപ്പുകൾ പ്രകാരമാണ് പ്രതിമയുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.