Posted On
date_range Updated On
date_range ഇതരജാതിക്കാരനെ പ്രണയിച്ച 22കാരിയെ സഹോദരൻ വെടിവെച്ചുകൊന്നു
മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഇതരജാതിക്കാരനെ പ്രണയിച്ച 22കാരിയെ സഹോ ദരൻ വെടിവെച്ചുകൊന്നു. ബൊപഡ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട ധ്യാനിയെന്ന യുവതിയുടെ 25കാരനായ സഹോദരൻ ആദേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹോട്ടലിൽവെച്ച് നാലു പേർ ദേഹോപദ്രവമേൽപിച്ചെന്നു കാണിച്ച് ധ്യാനിയും കാമുകനും നാലു ദിവസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് പ്രണയം കുടുംബമറിയുന്നത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി മുസഫർനഗർ സ്റ്റേഷൻ ഹൗസ് ഒാഫിസർ സഞ്ജീവ് കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.