ദുരഭിമാനക്കൊല:​ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കുത്തിക്കൊന്നു

ചെ​ന്നൈ: ക​രൂ​രി​ന്​ സ​മീ​പം 22കാ​ര​നാ​യ യു​വാ​വി​നെ കാ​മു​കി​യു​ടെ ബ​ന്ധു​ക്ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ബാ​ർ​ബ​റാ​യ ക​രൂ​ർ കാ​മ​രാ​ജ​പു​രം ജ​യ​റാ​മി​‍െൻറ മ​ക​ൻ ഹ​രി​ഹ​ര​ൻ ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

കാ​മു​കി​യെ​ക്കൊ​ണ്ട്​ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വ്​ വേ​ല​ൻ (43), വ​ലി​യ​ച്ച​ൻ ശ​ങ്ക​ർ (45), അ​മ്മാ​വ​ൻ​മാ​രാ​യ വെ​ള്ള​ച്ചാ​മി (35), കാ​ർ​ത്തി​ക്​ (40) എ​ന്നി​വ​രെ ക​രൂ​ർ ടൗ​ൺ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ക​രൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ വീ​ഥി​യി​ൽ സ​ലൂ​ൺ ക​ട ന​ട​ത്തു​ക​യാ​ണ്​ ഹ​രി​ഹ​ര​ൻ. ര​ണ്ടു വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ വീ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി ഹ​രി​ഹ​ര​നു​മാ​യി അ​ക​ന്നു. താ​ഴ്​​ന്ന ജാ​തി​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം ഹ​രി​ഹ​ര​ൻ ഫോ​ണി​ൽ​വി​ളി​ച്ച്​ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ പെ​ൺ​കു​ട്ടി​യെ​ക്കൊ​ണ്ട്​ ഹ​രി​ഹ​ര​നെ ഫോ​ണി​ൽ വി​ളി​പ്പി​ച്ച​ത്.

ചി​ല സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ ഹ​രി​ഹ​ര​ൻ കാ​മു​കി​യു​മാ​യി വ​ഴ​ക്കി​ട്ടു. അ​തി​നി​ടെ കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യു​ടെ മു​ന്നി​ൽ​വെ​ച്ച്​ ഹ​രി​ഹ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്ന​ു.

Tags:    
News Summary - honour killing in tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.