Posted On
date_range Updated On
date_range പഞ്ചാബിൽ ദുരഭിമാനക്കൊല: വധൂവരന്മാരെ വെടിവെച്ചു കൊന്നു
അമൃത്സർ: പഞ്ചാബിലെ തരൻ തരാൻ മേഖലയിലെ ഗ്രാമത്തിൽ നവ വധൂവരന്മാരെ വധുവിെൻറ ബന ്ധുക്കൾ വെടിവെച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നു. യുവതിയും യുവാവും മോട്ടോർ സൈക്കിളിൽ പോകവെ യുവതിയുടെ ബന്ധുക്കൾ തടഞ്ഞ് െവടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അമൻപ്രീത് കൗർ (23), അമൻദീപ് സിങ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ഒരേ ഗ്രാമത്തിലുള്ളവരാണ്. യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ നാലുമാസം മുമ്പായിരുന്നു വിവാഹം. കൊലപാതകത്തിൽ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.