Posted On
date_range Updated On
date_range ദുരഭിമാനക്കൊല: യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു
ചെന്നൈ: ഉയർന്ന ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് തമിഴ്നാട്ടിൽ 25 കാരനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി പ്രവീൺ ആണ് കൊല്ലപ്പെട്ടത്.
നവംബറിലായിരുന്നു പ്രവീൺ ഉയർന്ന ജാതിയിൽപ്പെട്ട ഷർമിയെ വിവാഹം ചെയ്തത്. ഇതിന് പിന്നാലെ ഷർമിയുടെ സഹോദരൻ ദിനേശ് സുഹൃത്തുക്കളുടെ സഹായത്തോടെയെത്തി യുവാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രവീണിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.