യാത്രക്കാർക്ക്​ കോവിഡ്​: എയർ ഇന്ത്യ വിമാനങ്ങൾക്ക്​ അഞ്ചാം തവണയും വിലക്കേർപ്പെടുത്തി ഹോങ്കോങ്​

ന്യൂഡൽഹി: യാത്രക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി ഹോങ്കോങ്​​. അഞ്ചാംതവണയാണ്​ എയർ ഇന്ത്യ വിമാനങ്ങൾക്ക്​ ഹോങ്കോങിൽ വിലക്ക്​ ഏർപ്പെടുത്തുന്നത്​. ഡൽഹിയിൽനിന്ന്​ ഹോങ്കോങിൽ എത്തിയ എയർ ഇന്ത്യ യാത്രക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി. വിലക്ക്​ ഡിസംബർ മൂന്നുവരെ നീളും.

യാത്രക്ക്​ 72 മണിക്കൂർ മുമ്പുവരെ നടത്തിയ കോവിഡ്​ പരിശോധന സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ മാത്രമാണ്​ ഹോ​ങ്കോങ്ങിലേക്ക്​ യാത്ര അനുവദിക്കുക. വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തിയശേഷം കോവിഡ്​ പരിശോധനക്ക്​ വ​ിധേയമാകുകയും വേണം.

ഡൽഹിയിൽനിന്ന്​ പുറ​പ്പെടുന്ന വിമാനങ്ങൾക്ക്​ ​ആഗസ്​റ്റ്​ 18-31, സെപ്​റ്റംബർ 20- ഒക്​ടോബർ മൂന്ന്​, ഒക്​ടോബർ 17-30 എന്നീ കാലയളവിൽ ഹോ​ങ്കോങ്​ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ മുംബൈയിൽനിന്ന്​ ​േഹാ​ങ്കോങ്ങിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക്​ ഒക്​ടോബർ 28 മുതൽ നവംബർ 10 വരെ വിലക്കേർപ്പെടുത്തുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Hong Kong Bans Air India Flights For 5th Time Till December 3 Over Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.