എല്ലാം നഷ്​ടപ്പെട്ടിട്ടും ‘അത്​ഭുതം’ അവരെ​ തേടിയെത്തി

ന്യൂഡൽഹി: പാഞ്ഞടുത്ത ആൾക്കൂട്ടം അവളുടെ നിറവയറിന്​ ചവിട്ടുകയും ആക്രമിക്കുകയും ചെയ്​തു. ആൾക്കൂട്ടം പോയതിനുശ േഷമാണ്​ അവളെ തൊട്ടടുത്ത ആശ​ുപത്രിയിലെത്തിക്കാനായത്​. അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക്​. അമ്മക്കും ശ ിശുവിനുമായി പ്രാർഥന മാത്രമായിരുന്നു ബാക്കി. ബുധനാഴ്​ച രാവിലെ ആ കുടുംബത്തെ തേടിയെത്തിയത്​ ഒരു സന്തോഷവാർത്തയ ായിരുന്നു. സാധാരണ പ്രസവത്തിലൂടെ അവൾ ആൺകുഞ്ഞിന്​​ ജന്മം നൽകി. അവർ കുഞ്ഞിനെ ‘‘അത്​ഭുതം’’ എന്നു വിളിച്ചു.

തിങ ്കളാഴ്​ചയാണ്​ വടക്കുകിഴക്കൻ ഡൽഹിയിലെ കർവാൽ നഗറിലെ പർവീനിൻെറ വീ​ട്ടിലേക്ക്​ കലാപകാരികൾ എത്തിയത്​. പർവീനും ഭാര്യയും രണ്ടു കുട്ടികളും അമ്മയും ഈ സമയം ഉറങ്ങുകയായിരുന്നു. പർവീനിൻെറ ഭാര്യ ഷബാന ഒമ്പതുമാസം ഗർഭിണിയും.

ഷബാനയെയും ഭർത്താവിനെയും കലാപകാരികൾ ആക്രമിച്ചു. ഷബാനയുടെ വയറിന്​ ചവിട്ടുകയും ചെയ്​തു. മരുമക​െള രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പർവീണിൻെറ മാതാവിനെയും ആൾക്കൂട്ടം ആക്രമിച്ചു. കൂടാതെ ആൾക്കൂട്ടം വീടിന്​ തീവെക്കുകയും ചെയ്​തു.

‘‘ ആ രാത്രി ഞങ്ങൾക്കായി പുലരുമെന്ന്​ കരുതിയിരുന്നില്ല. എന്നാൽ എങ്ങനെയോ ആൾക്കൂട്ടത്തിനിടയിൽനിന്നും ഞങ്ങൾ രക്ഷപ്പെട്ടു’’ പർവീണിൻെറ മാതാവ്​ പറയുന്നു.
അവിടെനിന്നും രക്ഷപ്പെട്ട പർവീണും മാതാവും ഷബാനയെ നേ​െര അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അവിടെനിന്നും മറ്റൊരു ആശുപത്രിയായ അൽഹിന്ദിലേക്ക്​ അയച്ചു. ബുധനാഴ്​ച രാവിലെ അവിടെവെച്ച്​ ഷബാന ആൺകുഞ്ഞിന്​ ജന്മം നൽകി.

ആക്രമത്തിൻെറ ​െഞട്ടലിൽ നിന്നും ഇതുവരെ ആ കുടുംബം മുക്തരായിട്ടില്ല. എ
ങ്കിലും കുഞ്ഞിനെയും ഷബാനയെയും യാതൊരു പരിക്കുമില്ലാതെ തിരികെ കിട്ടിയതിൽ അത്യാഹ്ലാദത്തിലാണ്​ ആ ചെറിയ കുടുംബം.

കുട്ടിയെ ഞാൻ പരിചരിച്ചുകൊള്ളാമെന്നും യാതൊരു അസുഖവും വരാതെ നോക്കി കൊള്ളാമെന്നും പറഞ്ഞ്​ ഏറ്റെടുത്തിരിക്കുകയാണ്​ പർവീണിൻെറ മൂത്ത മകനായ ആറുവയസുകാരൻ അലി.
ആശുപത്രിയിൽനിന്നും ഡിസ്​ചാർജായാൽ കുഞ്ഞിനെയും കൊണ്ട്​ എവിടെ പോകുമെന്ന്​ നിശ്ചയമില്ല. ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം കലാപകാരികൾ തീവെച്ചു നശിപ്പിച്ചു. കുഞ്ഞിനെയും കൊണ്ട്​ ഏതെങ്കിലും ബന്ധുവിൻെറ വീട്ടിൽ അഭയം തേടാൻ ആലോചിക്കുകയാണ്​ ഇവർ.

Tags:    
News Summary - Home set fire by Rioters Delhi family finds hope in Miracle baby - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.