അമിത്​ ഷാക്ക്​ ആഭ്യന്തര മന്ത്രിയായി തുടരാൻ ധാർമിക അവകാശമില്ല -സഞ്​ജയ്​ സിങ്​

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ തൽസ്ഥാനത്തു തുടരാൻ ധാർമിക അവകാശമി​െല്ലന്ന്​ ആം ആദ്​മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്​ജയ്​ സിങ്​. ആഭ്യന്തര മന്ത്രിയുടെ കൺമുന്നിൽ അക്രമികൾ പട്ടാപകൽ വെടിയുതിർക്കുകയും വിദ്യാർഥികളും അധ്യാപകരും കാമ്പസുകളിൽ മർദിക്കപ്പെടുകയും ചെയ്യുന്നു. അമിത്​ ഷാ അക്രമം നടന്ന സ്ഥലങ്ങ​േളാ അക്രമത്തിനിരയായവരേയോ സന്ദർശിച്ചിട്ടില്ലെന്നും സജ്​ഞയ്​ സിങ്​ പറഞ്ഞു.

തലസ്ഥാന നഗരിയിൽ കലാപമഴിച്ചു വിട്ടവർക്കൊപ്പമാണെന്ന സന്ദേശമാണ്​ കേന്ദ്ര സർക്കാർ നൽകുന്നത്​്​. കലാപം ചർച്ച ചെയ്യാൻ സർക്കാർ മടിക്കുകയാണ്​. ഇൗ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവും സർക്കാർ നിരാകരിക്കുന്നു. ഗുരുതര വിഷയങ്ങളിൽ ഉത്തരം നൽകാൻ കേന്ദ്ര സർക്കാർ തയാറാവു​ന്നില്ല. കലാപം പോലെ ഗുരുതരമായ വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെന്താണ്​ പാർലമ​െൻറി​​െൻറ പ്രാധാന്യമെന്നും എന്താണ്​ രാജ്യത്തെ പൗരൻമാർക്ക്​ സർക്കാർ നൽകുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട്​ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സഞ്​ജയ്​ സിങ്​ ആവശ്യ​പ്പെട്ടു. പാർലമ​െൻറിന്​ പുറത്ത്​ ഗാന്ധി പ്രതിമക്ക്​ മുമ്പിൽ ഡൽഹി കലാപ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതി​െര ആം ആദ്​മി പാർട്ടി പ്രതിഷേധിച്ചു.

Tags:    
News Summary - home minister does not have authority to hold his post; said sanjay singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.