Posted On
date_range Updated On
date_range തമിഴ്‌നാട് മുഖ്യമന്ത്രിക്കും സെക്രട്ടറിയേറ്റിനും ബോംബ് ഭീഷണി; പിന്നിൽ മാനസിക രോഗിയെന്ന് പൊലീസ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ വസതിയിലും സെക്രട്ടേറിയറ്റിലും വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ 9.40 ഓടെ ഇരുസ്ഥലങ്ങളിലും ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതൻ ഫോൺ ചെയ്തത്.
വിവരം ലഭിച്ച ഉടൻ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രണ്ട് സ്ഥലങ്ങളിലും കുതിച്ചെത്തി പരിശോധന നടത്തി. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഫോൺ ചെയ്തയാളുടെ ടവർ ലൊക്കേഷൻ വില്ലുപുരത്താണെന്ന് സ്ഥിരീകരിച്ച സിറ്റി പൊലീസ്, സ്ഥലത്ത് തെരച്ചിൽ നടത്തി.
മുമ്പും ഇതുപോലെ ബോംബ് ഭീഷണി മുഴക്കിയ വ്യക്തിയാണ് ഭീഷണിക്കുപിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.