Posted On
date_range Updated On
date_range െട്രയിനിൽ ബോംബെന്ന് വ്യാജസന്ദേശം: റെയിൽവേ മുൻ ജീവനക്കാരൻ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന നാല് െട്രയിനുകളിൽ മാവോവാദികള്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച റെയില്‍വേ മുൻ ജീവനക്കാരൻ പിടിയിൽ. ചെന്നൈ തിരുത്തണി സ്വദേശി ഗംഗാധരനെ ആർക്കോണത്തുനിന്നാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. ചെന്നൈ -മംഗലാപുരം, ചെന്നൈ-നീലഗിരി, ചെന്നൈ-തിരുനെല്‍വേലി, ചെന്നൈ--മുത്തുനഗര്‍ എന്നീ െട്രയിനുകളിൽ മാവോവാദികള്‍ ബോംബുവെച്ചിട്ടുണ്ട് എന്നായിരുന്നു ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ മാനേജരുടെ പേരിൽ ലഭിച്ച കത്തിെൻറ ഉള്ളടക്കം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്തിന് പിന്നില്‍ റെയില്‍വേയില്‍നിന്ന് വിരമിച്ച ഗംഗാധരന്‍ ആണെന്ന് മനസ്സിലാകുന്നത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി അറിവില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഏഴ് മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.