‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’; വിവാദ ട്വീറ്റിന് പിന്നാലെ നടൻ ചേതൻ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദുത്വക്കെതിരായ ട്വീറ്റ് വിവാദമായതിന് പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’ എന്ന് തുടങ്ങുന്ന ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ചേതനെ ജില്ല കോടതിയിൽ ഹാജരാക്കി.‌

‘‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിലാണ്.

സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യയെന്ന ‘രാജ്യം’ തുടങ്ങുന്നത് -ഒരു നുണ.

1992: രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്‌ജിദ് -ഒരു നുണ.

2023: ഉറിഗൗഡ-നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’ -ഒരു നുണ.

ഹിന്ദുത്വത്തെ സത്യം കൊണ്ട് മാത്രമേ തോൽപ്പിക്കാനാകൂ -സത്യം എന്നത് തുല്യതയാണ്’’, എന്നിങ്ങനെയായിരുന്നു ചേതന്റെ ട്വീറ്റ്.

ട്വീറ്റിനെതിരെ പരാതി ലഭിച്ചതിന് പിന്നാലെ ചേതനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക​ർ​ണാ​ട​ക​യി​ലെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹി​ജാ​ബ്​ നി​രോ​ധി​ച്ച ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ്​ കൃ​ഷ്ണ ദീ​ക്ഷി​ത്തി​നെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും ചേ​ത​നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

യു.​എ​സ്​ പൗ​ര​ത്വ​മു​ള്ള ചേ​ത​ൻ ദ​ലി​ത്​ ആ​ക്ടി​വി​സ്റ്റാ​ണ്. ഹി​ന്ദു​ത്വ​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യ അ​ദ്ദേ​ഹം സാ​മൂ​ഹി​ക-​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.




Tags:    
News Summary - ‘Hindutva is built on Lies’; Actor Chetan arrested after controversial tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.