ഹിന്ദുത്വ: ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ഹിന്ദുത്വ കേസില്‍ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. ഹിന്ദുത്വ (ഹിന്ദുയിസം) വോട്ട് നേടുന്നതിനായി ഉപയോഗപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് നിയമത്തിന്‍െറ ലംഘനമാണോ എന്ന കേസാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എം.ബി. ലോകുര്‍, എസ്.എ ബോബ്ദെ, എ.കെ. ഗോയല്‍, യു.യു. ലളിത്, ഡി.വൈ. ചരന്ദചൂഡ്, നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.  2014 ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഭരണഘടനാബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. 1995ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്‍െറ പേരില്‍ ബി.ജെ.പി, ശിവസേന സ്ഥാനാര്‍ഥികള്‍ വോട്ടുപിടിച്ചെന്ന ആരോപണമാണ് കേസിനാധാരം.

ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ) അനുസരിച്ച് ഈ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ബോംബെ ഹൈകോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ ശിവസേന നേതാക്കളായ ബാല്‍താക്കറെ, മനോഹര്‍ ജോഷി തുടങ്ങിയവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹിന്ദുത്വയുടെ പേരില്‍ വോട്ട് പിടിക്കുന്നത് തെറ്റല്ളെന്നും അത് ഉപഭൂഖണ്ഡത്തിലെ ജനതയുടെ ജീവിത രീതിയാണെന്നുമായിരുന്നു കോടതി വിധി. ഹിന്ദുത്വ, മതത്തിലെ ആചാരങ്ങളെ സൂചിപ്പിക്കുന്നതും വിശ്വാസമെന്ന നിലയില്‍ ഹിന്ദുമതത്തെ പിന്തുടരുന്നതല്ളെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആദ്യ ഹിന്ദു സംസ്ഥാനം മഹാരാഷ്ട്രയില്‍ സ്ഥാപിക്കുമെന്ന മനോഹര്‍ ജോഷിയുടെ പ്രസംഗം മതത്തിന്‍െറ അടിസ്ഥാനത്തിലല്ളെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - hindutva bill considering supreme court,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.