സ്വയ രക്ഷക്കായി ഹിന്ദുക്കൾ വാൾ കരുതണം; മക്കളുടെ വാനിറ്റി ബാഗില്‍ പൗഡറിനു പകരം കത്തി ഉറപ്പാക്കണം -ആർ.എസ്.എസ് നേതാവ്

കുമ്പള: ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ ഹിന്ദുക്കള്‍ വാള്‍ ഒപ്പം കരുതണമെന്ന് ആർ.എസ്.എസ് നേതാവ്. കുട്ടികള്‍ വാനിറ്റി ബാഗില്‍ കത്തിയും കരുതണമെന്നും മംഗളൂരുവിലെ ആർ.എസ്‌.എസ്‌ നേതാവ്‌ കല്ലഡ്ക പ്രഭാകർ ഭട്ട് ആഹ്വാനംചെയ്തു. ഹിന്ദു എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം വോർക്കാടിയില്‍ ശ്രീമാതാ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ സേവാശ്രമത്തിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവെയാണ് ആർ.എസ്.എസ് നേതാവിന്റെ വിവാദപരാമർശം.

​'ഓരോ ഹിന്ദുവും വീട്ടില്‍ വാള്‍ കരുതണം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വാളെടുക്കണം. നമ്മുടെ മക്കളുടെ വാനിറ്റി ബാഗില്‍ ഇപ്പോള്‍ പൗഡർ മാത്രമാണുള്ളത്‌. അതില്‍ കത്തിയും കരുതണം. കത്തി കൈവശംവെക്കാൻ ലൈസൻസ് വേണ്ട. വീട്ടില്‍നിന്നിറങ്ങിയാല്‍ ഹിന്ദു എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. ആക്രമിക്കരുതേയെന്ന് നിലവിളിച്ചാല്‍ ചിലപ്പോള്‍ അവർ പോയേക്കും. എന്നാല്‍, കത്തിയോ വാളോ കാണിച്ചാല്‍ അവർ ഓടിപ്പോകും. മുമ്പ് സംഘർഷമുണ്ടാകുമ്പോള്‍ മുസ്ലിംകള്‍ ഹിന്ദുക്കളെ മർദിക്കുമായിരുന്നു. മർദനമേറ്റ ഹിന്ദുക്കള്‍ ഓടിപ്പോകും. ഇപ്പോള്‍ ഹിന്ദുക്കള്‍ തിരിഞ്ഞുനില്‍ക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രഭാകർഭട്ട് പറഞ്ഞു. മതസ്പർധ പരത്തുന്നരീതിയില്‍ സംസാരിച്ചതിന്‌ ഇദ്ദേഹത്തിനെതിരെ കർണാടകത്തില്‍ നിരവധി കേസുകളുണ്ട്‌.

പ്രഭാകർ ഭട്ടിന്റെ വിദ്വേഷപ്രസംഗത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്.

Tags:    
News Summary - Hindus should carry knives and swords for self-defense says Dr. Prabhakar Bhat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.