ഭഗവത്ഗീതയിലും ജിഹാദ്; ശിവരാജ് പാട്ടീലിനെതിരെ കേസെടുക്കണമെന്ന് ഹിന്ദുസേന

ഹിന്ദു വിശ്വാസത്തെ അപകീർത്തിപ്പെടുത്തിയതിനും ഗീതാ-ഖുർആൻ പരാമർശം നടത്തിയതിനും മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന രംഗത്ത്. മഹാഭാരത യുദ്ധത്തിൽ ശ്രീ കൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ പകർന്നുനൽകിയിരുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. ശിവരാജ് പാട്ടീലിന്റെ പരാമർശത്തോട് പ്രതികരിച്ച ഹിന്ദുസേന, കോൺഗ്രസ് നേതാവ് ഖുർആനെ ഭഗവത് ഗീതയുമായി താരതമ്യപ്പെടുത്തിയെന്നും അഭിപ്രായം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞു. ശിവരാജ് പാട്ടീലിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുസേന പരാതി നൽകിയത്.

ഭഗവാൻ കൃഷ്ണൻ അർജ്ജുനനെ ജിഹാദ് പഠിപ്പിച്ചുവെന്ന് പറഞ്ഞതിലൂടെ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയും താരതമ്യം ചെയ്യുകയും ചെയ്തതിനാണ് ശിവരാജ് പാട്ടീലിനെതിരെ എഫ്‌.ഐ.ആർ ആവശ്യപ്പെട്ടതെന്ന് ഡൽഹി പൊലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ പറയുന്നു. ഹിന്ദുക്കളുടെ മതവികാരം ബോധപൂർവം വ്രണപ്പെടുത്തിയതിന് 1863ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ, 153 ബി, 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരം മുൻ ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കണമെന്നും കത്തിൽ പറയുന്നു.

Tags:    
News Summary - Hindu Sena seeks FIR against ex-home minister for Gita-Quran remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.