Posted On
date_range Updated On
date_range വിദ്യാർഥികളെ മതാടിസ്ഥാനത്തിൽ വേർതിരിച്ച അധ്യാപകന് സസ്പെൻഷൻ
ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ കുട്ടികളെ വേര്‍തിരിച്ച് ക്ലാസുകളിൽ ഇരുത്തിയ സംഭവത്തിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉത്തര ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്പറേഷന് കീഴിലുള്ള വസീറാബാദ് നോര്‍ത്ത് എം.സി.ഡി ബോയ്സ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ സി.ബി. സിങ് ഷെരാവത്ത് ആണ് സസ്പെൻഷനിലായത്.
പ്രാഥമിക അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് സസ്പെൻഷൻ. വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ അധ്യാപകനെതിരെ മറ്റു നടപടികൾ ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.