ചെന്നൈ: ഹിന്ദിഭാഷ അടിേച്ചൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധം ശക്തിപ്പെടവ െ തമിഴ്ഭാഷയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച രാവിലെ ചെന്നൈ വി മാനത്താവളത്തിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ മുന്നണി ഒരുക്കിയ സ്വീകരണയോഗത്തിലാണ് പുക ഴ്ത്തൽ. അമേരിക്കൻ സന്ദർശനത്തിനിടെ തമിഴിൽ സംസാരിച്ചിരുന്നതായും പ്രാചീനഭാഷയായ തമിഴിെൻറ പ്രാധാന്യവും പാരമ്പര്യത്തെയുംകുറിച്ച് അമേരിക്കയിൽ ഉൗന്നിപ്പറഞ്ഞതായും മോദി വ്യക്തമാക്കി.
അതോടെ തമിഴ് ഭാഷക്ക് അമേരിക്കയിൽ മികച്ച സ്വീകാര്യത ലഭിെച്ചന്നും പ്രവർത്തകരുടെ കരഘോഷത്തിനിടെ മോദി അറിയിച്ചു. യു.എൻ പൊതുസമ്മേളനത്തിൽ തമിഴ് സംഘകാലകവി കണിയൻ പുങ്കുണ്ട്രനാറുടെ ‘യാതും ഉൗരേ യാവരും കേളീർ’ തുടങ്ങിയ വരികൾ ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു. ലോകത്തെ മുഴുവൻ ഇടങ്ങളും ജനങ്ങളും ഒന്നാണെന്ന് അർഥം വരുന്ന വരികളായിരുന്നു ഇത്. തമിഴ്നാട്ടിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിലാണ് മോദിയുടെ തമിഴ്ഭാഷാ പരാമർശം.
കഴിഞ്ഞതവണ മോദിയുടെ സന്ദർശനവേളയിൽ ഡി.എം.കെ, എം.ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികളും തമിഴ് സംഘടനകളും കരിെങ്കാടി പ്രകടനം നടത്തിയിരുന്നു. ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ഇരുപാർട്ടികളും ശക്തിയായി രംഗത്തുണ്ട്. െഎ.െഎ.ടി കാമ്പസിലും പുറത്തും ചില വിദ്യാർഥി സംഘടനകൾ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ‘gobackmodi’, ‘TNWelcomesModi’ എന്നിങ്ങനെ അനുകൂലമായും പ്രതികൂലമായും ഹാഷ്ടാഗുകൾ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.