ഹിന്ദി സീരിയിൽ നടിക്കും കുടുംബത്തിനും കോവിഡ്​ 

ഡെറാഡൂൺ: ഹിന്ദി സീരിയൽ നടിക്കും കുടുംബത്തിലെ ഏഴോളം പേർക്കും കോവിഡ്​. ‘യേ രിഷ്​താ ക്യാ കഹ്​ലതാ ഹെ’ ഹിന്ദി സീരിയലിലെ നടി മൊഹെന കുമാരി സിങ്ങിനും കുടുംബത്തിനുമാണ്​ കോവിഡ്​ കണ്ടെത്തിയത്​. കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ച ഉത്തരാഖണ്ഡ്​ ടൂറിസം മന്ത്രി സത്​പാൽ മഹാരാജി​​െൻറ മരുമകളാണ്​ നടി. സത്​പാൽ മഹാരാജി​​െൻറ മകനും മൊഹെനയുടെ ഭർത്താവുമായ സുയേഷ്​ രാവത്തിനും കോവിഡ്​ സ്​ഥിരീകരിച്ചു. 

നടിയും കുടുംബവും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്​. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ്​ എല്ലാവർക്കുമുള്ളത്​. എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ്​ കരുതുന്നതെന്നും നടി ഒരു ദേശീയമാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ  അറിയിച്ചു. 

മൊഹെനയുടെ ഭർതൃമാതാവ്​ അമൃത രാവത്തിനാണ്​ ആദ്യം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഋഷികേശിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്​ അവർ. ഇവരുടെ വീട്ടിലെ ജീവനക്കാർക്കും കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം. ഇതേതുടർന്ന്​ മന്ത്രി കുടുംബവുമായി സമ്പർക്കംപുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കി. 
 

Tags:    
News Summary - Hindi Actress and Her Family Test Covid positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.