അസമിന്റെ ചരിത്രമറിയുമായിരുന്നെങ്കിൽ കപിൽ സിബൽ അങ്ങനെ പറയുമായിരുന്നില്ല; മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഗുവാഹതി: സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടെ അസം മ്യാൻമറിന്റെ ഭാഗമാണെന്ന് പറഞ്ഞ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

മ്യാൻമറിന്റെ ചരിത്രത്തിൽ കപിൽ സിബലിന് തെറ്റുപറ്റിയെന്നും, അസമിന്റെ ചരിത്രം അറിയാവുന്ന ഒരാളും അങ്ങനെ പറയില്ല എന്നായിരുന്നു ശർമ നൽകിയ മറുപടി. അസം ഒരിക്കലും മ്യാൻമറിന്റെ ഭാഗമായിരുന്നില്ല. കുറച്ചുകാലത്തേക്ക് സംഘർഷം നിലനിന്നിരുന്നു. അതാണ് ആകെയുള്ള ബന്ധം. അതല്ലാതെ, അസം മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്നതിന് മറ്റൊരു വിവരവും ഞാൻ കാണുന്നില്ല.-ശർമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 6 ന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ ബുധനാഴ്ച വാദം കേൾക്കുന്നതിനിടെയാണ് സിബൽ ഇക്കാര്യം പറഞ്ഞത്. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ​ കൊണ്ട് മണിപ്പൂരിലുണ്ടായ പ്രതിസന്ധിക്കിടെയാണ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തന്ത്രജ്ഞൻ എന്നറിയപ്പെടുന്ന ശർമയും 2022 രാജ്യസഭ എം.പിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന കപിൽ സിബലും തമ്മിലുള്ള വാക്പോര്.

''അസമിന്റെ ചരിത്രം പരിശോധിച്ചാൽ, ആരാണ് എപ്പോൾ വന്നത് എന്ന് കണ്ടെത്തുക അസാധ്യമാണെന്ന് നിങ്ങൾക്ക് മനസിലാകും. അസം യഥാർഥത്തിൽ മ്യാന്മറിന്റെ ഭാഗമായിരുന്നു.1824ൽ ബ്രിട്ടീഷുകാർ പ്രദേശത്തിന്റെ ഒരു ഭാഗം കീഴടക്കിയതിന് ശേഷമായിരുന്നു അത്.''-എന്നാണ് സിബൽ പറഞ്ഞത്.

Tags:    
News Summary - Himanta Sarma reply to Kapil Sibal's Myanmar remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.