Posted On
date_range Updated On
date_range ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി: ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന്
ഷിംല: അനിശ്ചിതത്വം തുടരുന്ന ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി എം.എൽ.എമാർ ഞായറാഴ്ച യോഗം ചേരും. അഞ്ചു തവണ എം.എൽ.എയായ ജയ്റാം ഠാകുർ, കേന്ദ്രമന്ത്രി ജെ.പി. നദ്ദ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന പട്ടികയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട പ്രേംകുമാർ ധൂമൽ അവസാന നിമിഷം പിന്മാറി. ജയ്റാം ഠാകുറിന് സാധ്യത കൽപിക്കുന്നവരാണ് സംസ്ഥാന ഘടകത്തിൽ കൂടുതലുമെങ്കിലും അവസാന നിമിഷം നദ്ദക്ക് നറുക്കുവീണേക്കുമെന്ന സൂചന ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.