ഹിജാബ്​: മുസ്​ലിം സ്കൂൾ വിദ്യാർഥിനികളുടെ വിലാസം അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച്​ കർണാടക ബി.ജെ.പി

കർണാടകയിൽ കോളജുകളിലും സ്കൂളുകളിലും ഹിജാബ്​ നിരോധിച്ചതിന്​ പിന്നാലെ പ്രായപൂർത്തിയാകാത്ത മുസ്​ലിം വിദ്യാർഥിനികളുടെ അടക്കം വിലാസവും ഫോൺ നമ്പറും ട്വീറ്ററിൽ പങ്കുവെച്ച്​ ബി.ജെ.പി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരം പങ്കുവെച്ചതിനെതിരെ വൻ വിമർശനം ഉയർന്നതിനെ തുടർന്ന്​ ട്വീറ്റുകൾ ബി.ജെ.പി എഡിറ്റ്​ ചെയ്തു. ചിലത്​ പിൻവലിച്ചു. ഹിജാബ്​ നിരോധനത്തിനെതിരെ കോടതിയിൽ ഹരജി നൽകിയ വിദ്യാർഥിനികളുടെ വിവരങ്ങളാണ്​ അക്രമണത്തിന്​ ആഹ്വാനം ചെയ്തുകൊണ്ട്​ ബി.ജെ.പി പ്രചരിപ്പിച്ചത്​.

ബി.ജെ.പി വിദ്യാർത്ഥിനികളുടെ സ്വകാര്യ വിവരങ്ങളുടെ സ്‌ക്രീൻഷോട്ടിനൊപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'ഹിജാബ്‌ വിവാദത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രാഷ്ട്രീയത്തിൽ പ്രസക്തി നിലനിർത്താൻ ഉപയോഗിച്ചതിൽ കോൺഗ്രസ് നേതാക്കളായ സോണിയക്കും രാഹുലിനും പ്രിയങ്കക്കും കുറ്റബോധമില്ലേ? തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ എത്രത്തോളം അധഃപതിക്കും? ഇതാണോ 'ലഡ്കി ഹൂ ലഡ് ശക്തി ഹൂൻ',.


ശിവസേന എം. പി പ്രിയങ്ക ചതുർവേദി ബി.ജെ.പിയുടെ വർഗീയ പ്രതികാര നടപടിക്കെതിരെ പ്രതികരിച്ചു രംഗത്തുവന്നു. അങ്ങേയറ്റം വിവവേകമില്ലാത്ത നടപടി എന്ന്​ പറഞ്ഞ അവർ വിഷയത്തിൽ പൊലീസ്​, ട്വിറ്റർ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവരെ ടാഗ് ചെയ്‌ത് നടപടിയെടുക്കാനും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Hijab Row: Karnataka BJP Tweets Details Of Girls, Deletes After Backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.