ന്യൂഡൽഹി: രാജ്യം ഭരിച്ച് മുടിച്ചവർ തന്നെയാണ് ഇപ്പോൾ ഉപദേശവുമായി വന്നിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം പണത്തിന്‍റെ കണ്ടുകെട്ടൽ മാത്രമല്ല അളവ് കുറയ്ക്കുക എന്നതുകൂടിയാണ്. കള്ളപ്പണത്തിനെതിരെ ഒരിക്കലും ശബ് ദമുയർത്താതിരുന്നവർക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിലായിരുന്നു സന്തോഷമെന്ന് ജെയ്റ്റിലി പറഞ്ഞു.
അവർ ഇന്ത്യയുടെ സമ്പദ് വ്യവസ്തയെ തന്നെ കള്ളപ്പണത്തിന്‍റെ പിടിയിലാക്കി, ആകാരണം മാത്രം മതി കോൺഗ്രസ്സിന്‍റെ നയം വ്യക്തമാകാനെന്നും ജെയ്റ്റ്ലി ആരോപിച്ചു. ഭരണത്തിലുണ്ടായിരുന്നപ്പോൾ കള്ളപ്പണത്തിനെതിരെ എല്ലാ നടപടികളും സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നു. എന്നിട്ടും യാതൊരു നടപടികളും അവർ സ്വീകരിച്ചിട്ടില്ല. തകർന്നടിഞ്ഞ ഒരു രാഷ്ടീയ പാർട്ടിയുടെ ആരോപണങ്ങൾ ഇലക്ഷൻ കമ്മീഷൻ ചെവികൊള്ളില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. ഗുജറാത്ത് രാജ്യ സഭാ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വാനോളം പുകഴ്ത്തിയിട്ട് കാര്യമില്ലെന്നും നിയമപരമായി മാത്രമെ അവർ തിരഞ്ഞെടുപ്പ് നടത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.