ഹൈകോടതി അഭ്യർഥിച്ചു;​ തമിഴ്​നാട്ടിൽ പണിമുടക്ക്​ മാറ്റി

ചെ​ന്നൈ: ഗജ ചുഴലിക്കാറ്റ്​ വ്യാപക നാശം വിതച്ച സാഹചര്യത്തിൽ മദ്രാസ്​ ​ൈഹകോടതിയുടെ അഭ്യർഥന മാനിച്ച്​ തമിഴ്​നാട്ടിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക്​ ഡിസംബർ പത്തിലേക്ക്​ മാറ്റി. ഏഴിന ആവശ്യങ്ങളുന്നയിച്ച്​ സർവിസ്​ സംഘടനകളുടെ കൂട്ടായ്​മയായ ‘ജാക്​ടോ ജിയോ’യുടെ ആഭിമുഖ്യത്തിൽ ഡിസംബർ നാലു മുതലാണ്​ പണിമുടക്ക്​ സമരം നടത്താനിരുന്നത്​.

ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്​ പണിമുടക്ക്​ മാറ്റിവെക്കണമെന്ന്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അഭ്യർഥിച്ചിരുന്നുവെങ്കിലും സംഘടനകൾ സമരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെയാണ്​ പണിമുടക്ക്​ നടത്തുന്നതിന്​ വിലക്കേർപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ ലോകനാഥൻ എന്നയാൾ ഹൈകോടതി മധുര ബെഞ്ചിൽ ഹരജി സമർപ്പിച്ചത്​.

തിങ്കളാഴ്​ച ഹരജി പരിഗണിച്ച ജസ്​റ്റിസുമാരായ ശശിധരൻ, സ്വാമിനാഥൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ പണിമുടക്ക്​ ഡിസംബർ പത്തുവരെ മാറ്റിവെച്ചുകൂടെയെന്ന്​ ചോദിച്ചു. ഇത്​ മാനിച്ച്​ ജാക്​ടോ ജിയോ സമരം മാറ്റിവെക്കാൻ തയാറാണെന്ന്​ അറിയിച്ചു.

Tags:    
News Summary - highcourt said; strike postporned in tamilnadu -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.