തൂത്തുക്കുടി കസ്​റ്റഡി മരണം: പൊലീസുകാരെ അറസ്‌റ്റ്​ ചെയ്തതിന്​​ ഹൈകോടതിയുടെ പ്രശംസ

തൂത്തുക്കുടി: ചാത്താന്‍കുളത്ത്​ പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.സി.ഐ.ഡി അഞ്ച് പൊലീസുകാരെ അറസ്‌റ്റ്​ ചെയ്തതിനെ മധുര ഹൈകോടതി ​െബഞ്ച് പ്രശംസിച്ചു. നീതി ഉറപ്പാക്കും എന്ന വിശ്വാസമാണ് സി.ബി.സി.ഐ.ഡി അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ അനില്‍കുമാറി​​െൻറ നടപടികള്‍ സൂചന നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ബാധിതരായ കുടുംബത്തിന് നീതി ലഭിക്കുന്ന രീതിയിലാണ് സി.ബി.സി.ഐ.ഡിയുടെ പ്രവര്‍ത്തനം. എന്നാല്‍, പൊലീസി​​െൻറ നടപടി കാരണം പൊതുജനങ്ങള്‍ക്ക് സ്‌റ്റേഷനില്‍ വരാന്‍ കഴിയാത്ത സ്ഥിതിയാണ്. കാടത്ത രീതികളിൽനിന്ന്​ മനുഷ്യന്‍ പുരോഗതി കൈവരിച്ചിട്ടും ഒരു മനുഷ്യന്‍ മറ്റൊരാളെ ക്രൂരമായി പീഡിപ്പിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു.

മജിസ്‌ട്രേറ്റി​​െൻറ ചോദ്യം ചെയ്യലിനോട് സഹകരിച്ച പൊലീസുകാരി രേവതിക്ക്​ ശമ്പളത്തോടുകൂടിയ അവധിനല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് മനഃശാസ്ത്രജ്ഞർ വഴി ക്ലാസുകള്‍ നല്‍കുമെന്ന് എ.ഡി.ജി.പി താമരകണ്ണന്‍ അറിയിച്ചു. പൊലീസുകാരുടെ മാനസിക സംഘര്‍ഷമാകാം ചാത്താന്‍കുളം സംഭവമെന്നും അദ്ദേഹം പറഞ്ഞു. കസ്​റ്റഡി മരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണമേഖല ഐ.ജി മുരുകന്‍ പുതുതായി ചുമതലയേറ്റശേഷം പറഞ്ഞു.

ലോക്ഡൗണിൽ അനുവദനീയമായതിലും കൂടുതൽ സമയം കട തുറന്നെന്ന് ആരോപിച്ചാണ് പൊലീസ് ജയരാജ്, മകൻ ബെനിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും മരിച്ചത്. തൂത്തുക്കുടി സെത്താങ്കുളം പൊലീസ് സ്​റ്റേഷനിലാണ്​ സംഭവം. കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിലായിട്ടുണ്ട്​. 

സി.ബി.സി.ഐ.ഡി ഐ.ജിയുടേയും എസ്.പിയുടേയും നേതൃത്വത്തില്‍ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. മര്‍ദന സമയത്ത് പാറാവിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളി​​െൻറ മൊഴി പ്രകാരമാണ് പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്. 

കസ്​റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്​ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ ഏറ്റെടുക്കുന്നത് വരെ കേസ് ക്രൈം ബ്രാഞ്ച് സി.ഐ‍.ഡി വിഭാഗം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - high court priced for tuticorn case police arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.