Posted On
date_range Updated On
date_range പിരിച്ചുവിട്ട എയർ ഇന്ത്യ പൈലറ്റുമാരെ തിരികെ എടുക്കണമെന്ന് ഹൈകോടതി
ന്യൂഡൽഹി: എയർ ഇന്ത്യ കഴിഞ്ഞ വർഷം പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവൻ തിരികെ വിളിക്കണമെന്ന് ഡൽഹി ഹൈകോടതി. പൈലറ്റുമാരെ തിരികെയെടുക്കുന്നതോടൊപ്പം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ജസ്റ്റിസ് ജ്യോതി സിങ് ഉത്തരവിട്ടു.
ജോലിയിലുണ്ടായിരുന്ന പൈലറ്റുമാർക്ക് ലഭിച്ചിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അനുസൃതമായ വേതനം മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 13ന് എയർ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.