കത്​വ: പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് ഒാൺലൈൻ മാധ്യമങ്ങൾ

ന്യൂഡൽഹി: രാ​ജ്യ​ത്തെ​ ​െഞ​ട്ടി​ച്ച ക​ത്​​വ, ഉ​ന്നാ​​വോ ബലാത്സംഗ കേസുകളിൽ പ്രതിഷേധം പടരുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഒാൺലൈൻ മാധ്യമങ്ങൾ. സംഭവങ്ങളിൽ പ്രധാന മന്ത്രിയുടെ പ്രതികരണങ്ങൾ ഇതാണെന്ന തലക്കെട്ടിൽ 'ദ ക്വിന്‍റ് ' ആണ് വാർത്ത ആദ്യം പുറത്തുവിട്ടത്. എന്നാൽ വാർത്ത വായിക്കാനായി ലിങ്ക് തുറക്കുമ്പോൾ പ്രധാനമന്ത്രി ഈ സംഭവത്തിൽ പ്രതികരിക്കുമ്പോൾ മാത്രമേ ഈ വാർത്ത പ്രസിദ്ധീകരിക്കാനാവൂവെന്നായിരുന്നു ഉള്ളടക്കം. ഇത് പിന്നീട് 'ദ വയർ' പേലുള്ള ഒാൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തു. 

Tags:    
News Summary - Here’s What PM Narendra Modi Said About the Kathua and Unnao Rapes-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.