ഹേമന്ത്​ സോറൻ 

ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ 100 കോടി രൂപ മാനനഷ്​ടക്കേസ്

റാഞ്ചി: ബി.ജെ.പി എം.പി നിഷികാന്ത്​ ദുബെക്കെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്​ സോറൻ 100 കോടി രൂപയുടെ മാനനഷ്​ട കേസ്​ ഫയൽ ചെയ്​തു. സാമൂഹിക മാധ്യമങ്ങളിലൂടെ ത​െൻറ പ്രതിച്​ഛായ കളങ്കപ്പെടുത്തിയതിനാണ്​ റാഞ്ചി സിവിൽ കോർട്ടിൽ കേസ്​ നൽകിയത്​.

എം.പിയെ കൂടാതെ ട്വിറ്റർ, ​േഫസ്​ബുക്ക്​ എന്നീ കമ്പനികൾക്കെതിരെയും പരാതിയുണ്ട്​. ഇവരിൽനിന്നായി 100 കോടി രൂപയുടെ മാനനഷ്​ടമുണ്ടായതായി പരാതിയിൽ പറയുന്നു.

നിഷികാന്ത്​ ദുബെ

സോറൻ 2013ൽ മുംബൈയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് തട്ടിക്കൊണ്ടുപോയതായി ദുബെ ആരോപിച്ചിരുന്നു. ഇതിന് നിയമപരമായ മാർഗത്തിലൂടെ മറുപടി നൽകുമെന്നാണ്​ അന്ന്​ സോറൻ പ്രതികരിച്ചത്​.

2020 ജൂലൈ 27 മുതൽ ദുബെ അപകീർത്തികരമായ പ്രസ്​താവനകൾ ഇറക്കുകയാണെന്നും ജനങ്ങൾക്കിടയിൽ അവമതിപ്പും വിദ്വേഷവും സൃഷ്​ടിക്കുകയാണെന്നും സോറൻ നൽകിയ​ പരാതിയിൽ പറയുന്നു. ഇത്തരം തെറ്റായ പോസ്​റ്റുകൾ നീക്കാത്തതിനെതിരെയാണ്​ ഫേസ്​ബുക്ക്​, ട്വിറ്റർ എന്നിവരെയും പരാതിയിൽ ഉൾപ്പെടുത്തിയത്​.

കേസിൽ ആഗസ്​റ്റ്​ 22ന്​ ​വാദം കേൾക്കും. ഝാർഖണ്ഡ് ഗോണ്ഡ മണ്ഡല​ത്തിൽനിന്നുള്ള എം.പിയാണ്​ നിഷികാന്ത്​ ദുബെ. 

Tags:    
News Summary - Hemant soren Files Rs 100 Crores Defamation Suit Against BJP MP Nishikant Dubey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.