Representational Image
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു
ജമ്മു: ജമ്മു കശ്മീരിൽ സേനാ ഹെലികോപ്ടർ തകർന്നു വീണ് രണ്ട് സൈനികർക്ക് പരിക്കേറ്റു. ഉദ്ദംപൂർ ജില്ലയിലെ ശിവ് ഗർ ധറിലാണ് അപകടമുണ്ടായത്.
മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് വിവരം. മേഖലയിൽ കനത്ത മൂടൽ മഞ്ഞാണെന്ന് ഉദ്ദംപൂർ ഡി.ഐ.ജി പറഞ്ഞു.
പ്രദേശവാസികളാണ് കോപ്റ്റർ തകർന്നു വീണ വിവരം അറിയിച്ചതെന്നും പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ആഗസ്റ്റ് മൂന്നിന് സേനയുടെ ഹെലികോപ്ടർ രഞ്ജിത് സാഗർ ഡാമിൽ തകർന്ന് വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.