Posted On
date_range Updated On
date_range പി.പി.ഇ കിറ്റ് ധരിച്ചെത്തി ജ്വല്ലറിയിൽ കവർച്ച
സതാര: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ പി.പി.ഇ കിറ്റ് ധരിച്ചെത്തി ജ്വല്ലറിയിൽ കവർച്ച. പി.പി.ഇ കിറ്റുകൾ ധരിച്ചെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയിൽനിന്ന് 780 ഗ്രാം സ്വർണം കവർന്നു. കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഷോ കേസുകളിലും കബോർഡിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. രണ്ടുദിവസം മുമ്പായിരുന്നു മോഷണം. പ്രദേശത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ജ്വല്ലറി പൂട്ടിയിട്ടിരിക്കുകയായിരുന്നു.
തൊപ്പി, മാസ്ക്, പ്ലാസ്റ്റിക് ജാക്കറ്റ്, കൈയുറകൾ എന്നിവ ധരിച്ചെത്തിയ കവർച്ചക്കാർ ജ്വല്ലറിയിലെ ഡിസ്പ്ലേ കെയ്സുകളിൽനിന്ന് ആഭരണങ്ങൾ എടുക്കുന്നത് സി.സി.ടി.വിയിൽ വ്യക്തമാണ്. സംഭവത്തിൽ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി. 780 ഗ്രാം സ്വർണം മോഷണം പോയതായും കവർച്ചക്കാർ ജ്വല്ലറിയുടെ മതിൽ തകർത്തതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.