മഞ്ഞിൽ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

ഗാങ്ടോക്ക്: വടക്കൻ സിക്കിമിൽ കനത്ത മഞ്ഞിൽ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. സംഘത്തിലെ ഒരു വനിതയുടെ കൈക്ക് ഒടിവുണ്ട്. ഇവർക്ക് വിദഗ്ധ ചികിത്സ നൽകി. രക്ഷപ്പെടുത്തിയവർക്ക് സൈനിക ക്യാമ്പിൽ ഭക്ഷണവും താമസ സ ൗകര്യവും മെഡിക്കൽ സഹായവും ലഭ്യമാക്കിയതായി കേണൽ എസ്.ജെ തിവാരി അറിയിച്ചു.

കനത്ത മഞ്ഞുവീഴ്ചയിൽ ലാചങ് താഴ്വരയിലെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കാതെ റോഡിൽ കുടുങ്ങുക‍യായിരുന്നു സംഘം. പ്രദേശത്ത് കൂടുതൽ വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സൈന്യം തിരച്ചിൽ നടത്തി വരികയാണ്. സിക്കിമിലെ നിലവിലെ ഊഷ്മാവ് മൈനസ് 10 ഡിഗ്രിയാണ്.

2018 ഡിസംബർ 28ന് നാഥുല മേഖലയിൽ കുടുങ്ങിയ 3000 വിനോദ സഞ്ചാരികളെ ഇന്ത്യൻ സേന രക്ഷപ്പെടുത്തിയിരുന്നു. ഇതായിരുന്നു സിക്കിമിൽ സൈന്യം നടത്തിയ വലിയ രക്ഷാപ്രവർത്തനം.

Tags:    
News Summary - heavy snowfall Army rescues tourists Sikkim -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.