ന്യൂഡൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രതനിർദേശം. രാജ്യാന്തര-ആഭ്യന്തര വിമാനത്താവളങ്ങളിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് സംഘാംഗങ്ങളായ നാലോളം പേർ നഗരത്തിൽ തമ്പടിക്കുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ തലസ്ഥാന നഗരിയായ ന്യൂഡൽഹി കനത്തസുരക്ഷയിലാണ്. ശക്തമായ സേനാവിന്യാസത്തിനു പുറമെ, ഡൽഹി പൊലീസിെൻറ പ്രത്യേക വിഭാഗം വിവിധ കേന്ദ്രങ്ങളിലും വാണിജ്യ-വ്യാപാര ഇടങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി.
ദുർഗ പൂജ, രാംലീല ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങുന്നതിനിടെയാണ് ഭീകരാക്രമണ ഭീഷണി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ആർമി സതേൺ കമാൻഡിങ് ചീഫ് ജനറൽ ഓഫിസർ ലെഫ്. ജനറൽ എസ്.കെ. സൈനി വ്യക്തമാക്കി. ലശ്കറെ ത്വയ്യിബ സംഘാംഗങ്ങൾ ശ്രീലങ്ക വഴി കടൽ മാർഗം എത്തി തമിഴ്നാട്ടിൽ തമ്പടിച്ചിട്ടുണ്ടെന്ന് ആഗസ്റ്റിൽ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും മുൻകരുതൽ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.