ഡൽഹിയിൽ കനത്ത മഴ; ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. മോശം കാലാവസ്ഥയെ തുടർന്ന് ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു. വടക്ക്-കിഴക്കൻ ഇന്ത്യയെ ബാധിച്ച ന്യൂനമർദത്തെ തുടർന്നാണ് കനത്ത മഴയുണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നഗരത്തിൽ മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം, ഡൽഹിയിൽ താപനില ഇന്ന് 16.2 ഡിഗ്രിയായി താഴ്ന്നു. 33.6 ഡിഗ്രിയാണ് ഉയർന്ന താപനില. അടുത്ത നാല് ദിവസവും ഡൽഹിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. താപനില മൂന്ന് ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

Tags:    
News Summary - Heavy rain lashes Delhi-NCR, 9 flights diverted to Jaipur due to poor weather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.