Posted On
date_range Updated On
date_range ചെന്നൈയിലും മൂടൽ മഞ്ഞ്; വ്യോമഗതാഗതം താളംതെറ്റി
ചെന്നൈ: തുടർച്ചയായ രണ്ടാം ദിവസവും മൂടൽ മഞ്ഞ് മൂലം ചെന്നൈയിലെ വ്യോമഗതാഗതം താളംതെറ്റി. കാഴ്ചകുറവ് മൂലം 10 വി മാനങ്ങൾ വൈകുകയും അഞ്ചെണ്ണം വഴി തിരിച്ച് വിടുകയും ചെയ്തു.
നാല് വിമാനങ്ങൾ ഹൈദരാബാദിലേക്കും ഒരെണ്ണം തിരുച്ചിറപ്പള്ളിയിലേക്കുമാണ് വഴിതിരിച്ച് വിട്ടത്. ചെന്നൈയിൽ വടക്ക്-കിഴക്കൻ മൺസൂണും തുടരുന്നുണ്ട്. ജനുവരി നാല് വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത.
ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാന കമ്പനികളെല്ലാം സർവീസുകൾ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. യാത്രക്കെത്തുന്നതിന് മുമ്പ് ഫ്ലൈറ്റ് ഷെഡ്യുൾ പരിശോധിക്കണമെന്ന് കമ്പനികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.