ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം: 49 ഡിഗ്രി താപനില രേഖപ്പെടുത്തി; കേരളത്തിൽ കനത്തമഴ തുടരും

ന്യുഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം വർധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹിയിലും ഉത്തർപ്രദേശിലും കഴിഞ്ഞ ദിവസം 49 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുന്നത്.

ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ താപനില അളക്കുന്ന ഇകോസ്‌ട്രെസ് പ്രകാരം ഇന്ത്യയിൽ ഉഷ്ണതരംഗം പ്രദേശങ്ങൾ രേഖപ്പെടുത്തിയതായി നാസ നേരത്തെ അറിയിച്ചിരുന്നു. അതേസമയം കേരളത്തിൽ ഉടനീളം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുകയും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രത്തിൽ 45.6 ഡിഗ്രി സെൽഷ്യസും വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുങ്കേഷ്പൂരിലെയും തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗറിലെയും കാലാവസ്ഥാ കേന്ദ്രത്തിൽ യഥാക്രമം 49.2, 49.1 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഈ വർഷാരംഭത്തിൽ ജനുവരിയിലും ഫെബ്രുവരിയിലും കനത്ത മഴ പെയ്തിരുന്നെങ്കിലും മാർച്ച് 1 മുതൽ കാര്യമായ മഴയൊന്നും ലഭിച്ചിരുന്നില്ല. ഇത് നഗരത്തിലുടനീളം താപനില വർധിക്കാന്‍ കാരണമായതായി വിദഗ്ധർ അവകാശപ്പെടുന്നു.

ഹരിയാനയിലെ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് 1966 ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ്.  

Tags:    
News Summary - Heatwave: Delhi swelters at 49 degrees; residents asked to stay indoors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.